മൈ​ലം-​കു​രാ പാ​ത​യി​ല്‍ വാ​യ​ന​ശാ​ല ജ​ങ്​​ഷ​നി​ല്‍ അം​ഗ​ന്‍വാ​ടി​ക്ക് സ​മീ​പ​ത്തെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ കോ​ണ്‍ക്രീ​റ്റ് മി​ക്സ് വാ​ഹ​നം

കോണ്‍ക്രീറ്റ് മിക്സിങ് വാഹനം മറിഞ്ഞ് വീട് തകര്‍ന്നു

കു​ന്നി​ക്കോ​ട്: കോ​ണ്‍ക്രീ​റ്റ് മി​ക്സു​മാ​യി വ​ന്ന വാ​ഹ​നം മ​റി​ഞ്ഞ് വീ​ട് ത​ക​ര്‍ന്നു. മൈ​ലം-​കു​രാ പാ​ത​യി​ല്‍ വാ​യ​ന​ശാ​ല ജ​ങ്​​ഷ​നി​ല്‍ അം​ഗ​ന്‍വാ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കു​ര അ​ഖി​ല്‍ ഭ​വ​നി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ വീ​ടാ​ണ് ത​ക​ര്‍ന്ന​ത്.

വീ​ടി​ന്‍റെ ഹാ​ള്‍ ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ഗി​രി​ജ വ​ലി​യ​ശ​ബ്ദം കേ​ട്ട് അ​ടു​ത്ത​മു​റി​യി​ലേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ല്‍ പ​രി​ക്കേ​ല്‍ക്കാ​തെ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​ടൂ​രി​ല്‍നി​ന്നും കു​ന്നി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് കോ​ണ്‍ക്രീ​റ്റു​മാ​യി പോ​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം.

ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ഒ​രു​വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന്റെ ട​യ​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ന​ശി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ന്നി​ക്കോ​ട് പൊ​ലീ​സും പ​ത്ത​നാ​പു​രം ഫ​യ​ര്‍ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - concrete mixing vehicle overturned and destroyed the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.