പന്തുകളി വിലക്കിയതിന് വയോധികയെ മര്‍ദിച്ചതായി പരാതി

കു​ന്നി​ക്കോ​ട്: പ​ന്തു​ക​ളി വി​ല​ക്കി​യ​തി​നെ തു​ട​ര്‍ന്ന് വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യെ സം​ഘം ചേ​ര്‍ന്ന് മ​ര്‍ദി​ച്ച​താ​യി പ​രാ​തി. കു​ന്നി​ക്കോ​ട് കോ​ക്കാ​ട് കോ​ട്ട​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​ന​ന്ദ​വ​ല്ലി (73) ക്കാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​​ട്ടോ​ടെ കോ​ക്കാ​ട് ഗ്രൗ​ണ്ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ആ​ന​ന്ദ​വ​ല്ലി​യും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. പ​ല​ത​വ​ണ പ​ന്ത് കൊ​ണ്ട് ജ​ന​ല്‍ ചി​ല്ലു​ക​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്ന് സ​മീ​പ വീ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ലും പൊ​ലീ​സി​ലും പ​രാ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത് ക​ളി​ക്കാ​ന്‍ വ​ന്ന​വ​രെ ആ​ന​ന്ദ​വ​ല്ലി​യും മ​ക​ന്‍ സാ​ജ​നും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് യു​വാ​ക്ക​ള്‍ ഇ​രു​വ​രെ​യും മ​ര്‍ദി​ച്ച​ത്. വ​യോ​ധി​ക​യെ അ​ടി​ച്ച​വ​ശ​യാ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി കു​ന്നി​ക്കോ​ട് പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ന​ന്ദ​വ​ല്ലി​യെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ന്നി​ക്കോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്​.

Tags:    
News Summary - Complaint that an elderly woman was beaten for banning ball games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.