കലക്ടർ എൻ. ദേവീദാസിന്റെ നേതൃത്വത്തിൽ കൊല്ലം നഗരത്തിലെ കടയിൽ നടത്തിയ പരിശോധന
ഓണ വിപണി; കച്ചവട സ്ഥാപനങ്ങളിൽ കലക്ടറുടെ പരിശോധന
കൊല്ലം: ഓണക്കാലത്തോടനുബന്ധിച്ച് വിവിധ കച്ചവട സ്ഥാപനങ്ങളിൽ കലക്ടർ എൻ. ദേവീദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വിലക്കയറ്റം തടയുന്നതിനും പൂഴ്ത്തിവെപ്പ്, അളവ് തൂക്ക ക്രമക്കേട്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ എന്നിവക്കുമായി തുടർപരിശോധനകൾ നടത്തുമെന്ന് കലക്ടർ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത അളവ് തൂക്ക ഉപകരണങ്ങൾ പിടിച്ചെടുത്തു. ജില്ല സപ്ലൈ ഓഫിസർ എസ്.ഒ. ബിന്ദു, ഭക്ഷ്യ സുരക്ഷ ഓഫിസർ എസ്.ആർ. റസീമ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.ജി. സുരേഷ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.