ബാർ സംഘട്ടന കേസിലെ പ്രതികളായ സാം ജോയി (31), ശ്യാം സൈമൺ (28) എന്നിവർ
Posted On
date_range Updated On
date_range മദ്യശാലക്ക് സമീപം സംഘട്ടനം; യുവാവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു, രണ്ടുപേർ പിടിയിൽ
കൊല്ലം: കുണ്ടറ മദ്യശാല വളപ്പിൽ ഉണ്ടായ അടിപിടിയിൽ ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് യുവാവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. സംവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്ര ഇടക്കിടം നന്ദനത്തിൽ അനന്ദുവിന്‍റെ (26) കണ്ണാണ് തകർന്നത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില ഇ.എസ്.ഐ. ജങ്ഷന് സമീപം വട്ടവിള വീട്ടിൽ സാം ജോയി (31), കാഞ്ഞിരകോട് തണ്ണിക്കോട് മല്ലശ്ശേരി തെക്കതിൽ ശ്യാം സൈമൺ (28) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28ന് രാത്രി 8 മണിയോടെയാണ് സംഭവം. അനന്ദുവിന്‍റെ സുഹൃത്ത് പ്രതികളിൽ ഒരാളിന്‍റെ ബൈക്കിൽ ചാരി ഇരുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് ബിയർ കുപ്പി വെച്ചുള്ള അടിയിൽ കലാശിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.