അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ടൗണ്‍ഹാളില്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കുന്നു
കൊല്ലം: അമ്പതിലധികം ജീവനക്കാരുള്ള പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ ശിശുസംരക്ഷണകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അംഗൻവാടിയിലെ ഭക്ഷണ മെനു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ശിശുവികസന വകുപ്പ് തയാറാക്കിയ ‘കുഞ്ഞൂസ്’ കാര്‍ഡ്, അംഗൻവാടി പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ കോണ്‍വൊക്കേഷന്‍, പുതിയ കുട്ടികള്‍ക്ക് വെല്‍ക്കം കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ വിന്‍സി ബൈജു, എം.എസ് ഗോപകുമാര്‍, കൗണ്‍സിലര്‍ ടി. ഷൈനി, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, അഡീഷനല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, വനിത ശിശുവികസന ഓഫിസര്‍ പി. ബിജി, വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, അംഗൻവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.