കേസ് പിൻവലിക്കണം; ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകി

അഞ്ചൽ: നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതി​രെ ചുമത്തിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചടയമംഗലം സ്വദേശി ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകി. ചടയമംഗലത്ത് എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിച്ച്​ തിരിച്ചിറങ്ങുമ്പോൾ കൗണ്ടറിന്​ മുന്നിൽ ക്യൂ നിന്ന വയോധികന്​ പൊലീസ് പിഴ ചുമത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ട്​, വിവരങ്ങൾ ആരായുകയും ഈ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയും ചെയ്തതിന്​ തനിക്കെതിരെ പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്​തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസ്​ നടപടികൾ സമൂഹമാധ്യമം വഴി പ്രചരിച്ചതിനെതുടർന്ന് പൊലീസ് ഗൗരിനന്ദക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച്​ കേസെടുത്തിരുന്നു.പെൺകുട്ടി എന്ന നിലയിൽ തന്നോട് പൊലീസ് മാന്യമായി പെരുമാറിയില്ലെന്നും ഇത്തരം നടപടി കൈക്കൊണ്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നുമാണ് പരാതി. പി.എസ്. സുപാൽ എം.എൽ.എ, സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജുജമാൽ എന്നിവരോടൊപ്പമാണ് ഗൗരിനന്ദയും മാതാവും മുഖ്യമന്ത്രിയെ കണ്ടത്. പരാതി പരിശോധിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഗൗരിനന്ദയെ അറിയിച്ചു.

Tags:    
News Summary - case should be withdrawn; Gaurinanda write complaint with the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.