ശാസ്താംകോട്ട: നിയന്ത്രണം വിട്ട കാർ വീടിനോട് ചേർന്നുള്ള സ്കൂട്ടർ വർക്ഷോപ്പിലേക്ക് ഇടിച്ചുകയറി വ്യാപക നാശനഷ്ടം. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ മൈനാഗപ്പള്ളി ഉദയാ ജങ്ഷഷന് സമീപം മാണിവിളയിൽ രാധാകൃഷ്ണന്റെ ലക്ഷ്മി വർക് ഷോപ്പിലേക്കാണ് മാരുതി കാർ ഇടിച്ചുകയറിയത്. വീടിന്റെ മുൻഭാഗമാണ് വർക് ഷോപ്പായി പ്രവർത്തിച്ചിരുന്നത്.
മൈനാഗപ്പള്ളി ഭാഗത്തുനിന്നുവന്ന കാർ നിയന്ത്രണംവിട്ട് വർക്ഷോപ്പ് പ്രവർത്തിച്ചിരുന്ന ഭാഗവും തകർത്ത് വീടിന് സമീപത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അറ്റകുറ്റപ്പണിക്ക് സൂക്ഷിച്ച പത്തോളം സ്കൂട്ടറുകൾക്ക് സാരമായ തകരാർ പറ്റി. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഐ.സി.എസ് സ്വദേശിയായ യുവാവാണ് കാർ ഓടിച്ചിരുന്നത്. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.