Posted On
date_range Updated On
date_range സ്കൂളിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കഞ്ചാവ് ചെടികൾ
കൊല്ലം: കുരീപ്പുഴ കൊച്ചാലുംമൂടിനുസമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് രണ്ട് കഞ്ചാവുചെടികൾ കണ്ടെടുത്തു. ഗവ.യു.പി സ്കൂളിൽ നിന്ന് 100 മീറ്റർ തെക്ക് ഭാഗത്തായി കിടക്കുന്ന വസ്തുവിലാണ് നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും പാർട്ടിയും ചേർന്ന് കണ്ടെത്തിയത്.
ചെടികൾ കണ്ടെടുത്ത സ്ഥലത്തിനുസമീപത്തുള്ള വീട്ടിൽ വയോധിക മാത്രമാണ് താമസം. വൈകുന്നേരമായിക്കഴിഞ്ഞാൽ പ്രായമുള്ള പത്തോളം ചെറുപ്പക്കാർ വീടിെൻറ മുകളിൽ കയറിയിരുന്ന് ലഹരിവസ്തുകൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചു. കഞ്ചാവുചെടി നട്ടുവളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.