ത​ങ്ക​േ​ശ്ശ​രി​യി​ൽ നി​ർ​മി​ച്ച ​േബ്ര​ക്ക്​ വാ​ട്ട​ർ പാ​ർ​ക്കി​െൻറ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ എം. ​മു​േ​ക​ഷ്​ എം.​എ​ൽ.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്​​റ്റ്​ സ​മീ​പം

ടൂറിസ്​റ്റ് ഹബ്ബെന്ന നിലയില്‍ കേരളം മുന്നേറുന്നു–മന്ത്രി

കൊല്ലം: വിനോദ സഞ്ചാര മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ചെറുതും വലുതുമായ പദ്ധതികള്‍ നടപ്പാക്കിയത് വഴി കേരളം അന്താരാഷ്്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ടൂറിസ്​റ്റ് ഹബായി മുന്നേറിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തങ്കശ്ശേരിയില്‍ വിനോദ സഞ്ചാര വകുപ്പ് 5.5 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് മുഖേന നിര്‍മിക്കുന്ന ബ്രേക്ക് വാട്ടര്‍ പാര്‍ക്കിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പാശ്ചാത്യ നാടുകളുമായുണ്ടായിരുന്ന ബന്ധങ്ങളുടെ ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും നിലനില്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ തങ്കശ്ശേരിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രാധാന്യമേറിയതാണ്.

ജില്ലയുടെ ടൂറിസം വികസന പദ്ധതികളെക്കുറിച്ച് നിരന്തരം ബന്ധപ്പെടുകയും കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന എം. മുകേഷ് എം.എല്‍.എയെ മന്ത്രി അഭിനന്ദിച്ചു.

എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തങ്കശ്ശേരിയുടെ ചരിത്ര പ്രാധാന്യവും ബീച്ച് ടൂറിസത്തിെൻറ സാധ്യതകളും ഉള്‍ക്കൊണ്ടാണ് നിർമാണം. പ്രാരംഭഘട്ടമെന്ന നിലയില്‍ കുട്ടികള്‍ക്ക് കളിസ്ഥലം, സൈക്കിള്‍ ട്രാക്ക്, കിയോസ്‌കുകള്‍, ഇരിപ്പിടങ്ങള്‍, പുലിമുട്ടിെൻറ സൗന്ദര്യവത്കരണം, ലാന്‍ഡ്‌സ്‌കേപ്പിങ്, റാമ്പ്, ചെറുപാലം, സുരക്ഷാ വേലി, പാര്‍ക്കിങ്​ സൗകര്യങ്ങള്‍ എന്നിവയാണ് പൂര്‍ത്തിയായത്.

മേയര്‍ പ്രസന്ന ഏണസ്​റ്റ്​, ഡിവിഷന്‍ കൗണ്‍സിലര്‍ സ്​റ്റാന്‍ലി, ഡി.ടി.പി.സി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീകുമാര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ലിന്‍ഡ, ടൂറിസം വകുപ്പ് ജോ. ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം, ഹാര്‍ബര്‍ എൻജിനീയറിങ്​ വകുപ്പ് അസി.എൻജിനീയര്‍ വൈശാഖ്, ഷെമീറ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Breakwater Park opens in Thankassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.