Posted On
date_range Updated On
date_range കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
കൊല്ലം: കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പള്ളിത്തോട്ടം മൂതാക്കര സെറ്റിൽമെന്‍റ് കോളനിയിൽ ഹാരിസെന്ന ബെൻസിഗറാണ് പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിലായത്. പള്ളിത്തോട്ടം സ്വദേശിയായ ജോസുമായി 27ന് രാത്രി വാടി ലേല ഹാർബറിനു സമീപം വെച്ച് മദ്യപാനത്തെ ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന്, ബെൻസിഗർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോസിന്‍റെ കഴുത്തിൽ കുത്തുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ജോസ് സ്വകാര്യ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പള്ളിത്തോട്ടം സബ് ഇൻസ്പെക്ടർ സുകേഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽ ബേസിൽ, ഹിലാരിയോസ്, എ.എസ്.ഐ ശ്രീകുമാർ സി.പി.ഒ പീറ്റർ തോമസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.