ശ്രീജിത്ത്
Posted On
date_range Updated On
date_range ആൾതാമസമില്ലാത്ത വീട്ടിൽ മോഷണശ്രമം; പ്രതി പിടിയിൽ
കൊല്ലം: ആൾ താമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി മോഷ്ടിക്കാൻ ശ്രമിച്ചയാൾ കൊല്ലം വെസ്റ്റ് പൊലീസ് പിടിയിൽ. നെല്ലിമുക്ക് അക്ഷര നഗർ 28, ശ്രീഷൈലം വീട്ടിൽ ശ്രീജിത്ത് (29) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് തേവള്ളിയിലെ ആൾ താമസമില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.
കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയലാൽ, അനീഷ്, അനിൽ, സന്തോഷ്, എസ്.സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.