ബാലാജി, ലെനിൻ
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
കൊല്ലം: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം നിമിത്തം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ.
ശക്തികുളങ്ങര കന്നിമേൽചേരി പാവൂർവീട്ടിൽ ശ്രീകാന്ത് എന്ന ബാലാജി, ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരി കുമ്പളത്ത് കിഴക്കത്തിൽവീട്ടിൽ ബ്ലാക്ക് സന്തോഷ് എന്ന ലെനിൻ എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ സജീവിൽ നിന്ന് പ്രതി ബാലാജി പണം കടം വാങ്ങിയിരുന്നു. തിരികെ നൽകാതിരുന്നതിനെ തുടർന്ന് ജനുവരി പത്തിന് ഇവർ തമ്മിൽ കാവനാട് സാൻ ബാറിൽ വെച്ച് തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ബാലാജി സജീവിനെ അസഭ്യം പറഞ്ഞുകൊണ്ട് മർദിക്കുകയും കൂട്ടുപ്രതിയായ ലെനിന്റെ വെട്ടുകത്തി വാങ്ങി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അക്രമത്തിൽ സജീവിന്റെ തോളിലും മുതുകത്തും തലയിലും ആഴത്തിൽ മുറിവേറ്റു.
ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
ശക്തികുളങ്ങര ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ്.സി.പി.ഒ വിനോദ്, ബിജുകുമാർ, സി.പി.ഒമാരായ സിദ്ധിഷ്, അജിത്ചന്ദ്രൻ, പ്രവീൺകുമാർ, അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.