നൗഷാദ്, സക്കീർ ഹുസൈൻ
ഇരവിപുരം: കോവിഡ് കാലത്ത് പുറത്തുനിന്നുമെത്തുന്നതിനെ ചോദ്യം ചെയ്തതിെൻറ പേരിൽ മയക്കുമരുന്നു സംഘം ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സംഘത്തിൽപ്പെട്ട രണ്ടുപേർ കോടതിയിൽ കീഴടങ്ങി.പ്രധാന പ്രതികളായ നൗഷാദ്, സക്കീർ എന്നിവരാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി മുമ്പാകെ കീഴടങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് അഖിൽ, സബീർ, ആഷിക്ക്, നിഷാദ് എന്നിവരെ ഇരവിപുരം പൊലീസ് നേരത്തേ പിടികൂടിയിരുന്നു. മുഖ്യപ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തി വരവെയാണ് ഇവർ കോടതിയിൽ കീഴടങ്ങിയത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഒളിവിൽ കഴിയാൻ സഹായം ചെയ്തുകൊടുത്തവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവോണദിവസം രാത്രി പത്തരയോടെ വാളത്തുംഗൽ ലിയോ ക്ലബിൽ കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളുടെ അവലോകനം നടക്കവെ പ്രദേശത്തിന് പുറത്തുനിന്നുള്ള ചില യുവാക്കൾ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ ലൈബ്രറി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം സംഘടിച്ചെത്തിയ സംഘം മന്നം മെമ്മോറിയൽ എച്ച്.എസ്.എസിന് സമീപം ലിയോനഗർ നാല് ശ്രീഭവനിൽ ശ്രീജിത്ത് (39) ഉൾെപ്പടെ ഏതാനും പേരെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ചശേഷം കടന്നുകളയുകയായിരുന്നു.
ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തതിനെതുടർന്നാണ് കേസിൽ നാലുപേരെ അറസ്റ്റ് ചെയ്യാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.