ബെ​ർ​ണാ​ഡ് ഷാ

കെ.​എ​സ്.​ആ​ർ.​ടി.​സി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്​ത കേസിൽ അറസ്​റ്റ്

കൊ​ല്ലം: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്ത് ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​യ ആ​ൾ ​െപാ​ലീ​സ്​ പി​ടി​യി​ൽ. നോ​ർ​ത്ത് പ​ര​വൂ​ർ ക​ട​ക്ക​ര എ​ഴി​ക്ക​ര പി.​ഒ​യി​ൽ പ​ണ്ടാ​ര​ത്ത​റ​യി​ൽ ബെ​ർ​ണാ​ഡ് ഷാ (47, ​പ്രി​യ​ൻ) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ഓ​ടെ കൊ​ല്ലം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ​ത്തി​യ ഇ​യാ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ വേ​ണു​വി​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്ന​െ​​ത്ര. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ഡി​പ്പോ ചാ​ർ​ജ്​ ഉ​ള്ള സെ​ല​ക്​​ഷ​ൻ േഗ്ര​ഡ് ക​ണ്ട​ക്ട​ർ അ​നി​ൽ​കു​മാ​റി​നെ​യും അ​സ​ഭ്യം പ​റ​ഞ്ഞ് മു​തു​കി​ൽ പി​ടി​ച്ച് ത​ള്ളി.

കൊ​ല്ലം ഈ​സ്​​റ്റ്​ എ​സ്.​എ​ച്ച്.​ഒ ആ​ർ. ര​തീ​ഷിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ര​തീ​ഷ്, എ.​എ​സ്.​ഐ മ​നു​രാ​ജ്, സി.​പി.​ഒ ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Arrested in case of assaulting KSRTC officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.