സ്ഥ​ല​നാ​മ ച​രി​ത്ര​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന അ​ഞ്ച​ൽകുളം

അഞ്ചൽകുളം കുളമോ ചിറയോ?

കലോത്സവനഗരിയില്‍നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെയായി ഒരു ജലാശയമുണ്ട്. ഏറം ജങ്ഷനു സമീപത്തായിട്ട് ഏറെ കാലങ്ങളായി നിലനില്‍ക്കുന്ന ഈ ജലാശയത്തെ അഞ്ചൽകുളം എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, ഇതു കുളമാണോ ചിറയാണോ എന്നൊരു തർക്കമുണ്ട്. വലിപ്പത്തില്‍ സാധാരണ കുളങ്ങളെക്കാൾ വലുതും ചിറയെക്കാൾ ചെറുതുമാണ് ഈ ജലാശയം. കുളം എന്നത് വൃത്താകൃതിയിലും ചിറ എന്നത് ചതുരാകൃതിയിലുമാണ്.

ഈ ജലാശയത്തിന്റെ രണ്ട് വശങ്ങൾ വൃത്താകൃതിയിലും മറുഭാഗം ചതുരാകൃതിയിലുമാണ്. ഇത് രണ്ടും കൂടി ചേർന്ന അവസ്ഥയായതുകൊണ്ടാണ് ഈ ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കം നിലനിൽക്കുന്നത്. അങ്ങനെയാണ് അഞ്ചൽകുളം കുളമോ ചിറയോ? എന്ന സംശയത്തിന്റെ പേരില്‍ അഞ്ചൽ എന്ന സ്ഥലനാമ ഐതിഹ്യത്തിലെ ആദ്യത്തെ ഒരു ചൊല്ല്.

Tags:    
News Summary - Anchalkulam-Pond or Chira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.