തഴവ പാറപ്പുറം കോളനിയിൽ വീടുകൾക്കുസമീപം കാടുപിടിച്ച നിലയിൽ

പാറപ്പുറം കോളനി സംരക്ഷണത്തിന് നടപടി വേണമെന്ന്

ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ പാ​റ​പ്പു​റം കോ​ള​നി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 1990 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ത​ഴ​വ കു​റ്റി​പ്പു​റ​ത്തി​ന് തെ​ക്കു​വ​ശ​ത്താ​യി പാ​റ​പ്പു​റം കോ​ള​നി സ്ഥാ​പി​ത​മാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ 19 നി​ർ​ധ​ന ഹ​രി​ജ​ൻ കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു അ​ന്ന് കോ​ള​നി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്.

പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ൽ ത​ഴ​വ​യ​ൽ​ത്തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ച​തു​പ്പ് സ്ഥ​ല​മാ​യി​രു​ന്നു അ​ന്ന് വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വി​ടം ജ​ന​വാ​സ​യോ​ഗ്യ മേ​ഖ​ല​യ​ല്ലെ​ന്ന പ​രാ​തി ആ​ദ്യ​ഘ​ട്ടം മു​ത​ൽ ത​ന്നെ ഉ​യ​ർ​ന്ന​താ​ണ്.

കോ​ള​നി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ച​തു​പ്പ് സ്ഥ​ല​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും കു​ള​വാ​ഴ​ക​ൾ വ​ള​ർ​ന്നു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

കോ​ള​നി​യു​ടെ കി​ഴ​ക്കു വ​ശ​ത്ത് ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള കാ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​തു മൂ​ലം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ള​നി​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. മ​ഴ​ക്കാ​ല​ത്ത് ത​ഴ​വ​യ​ൽ​ത്തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​തു മൂ​ലം വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും ഇ​വ​ർ​ക്ക് വീ​ട് ഉ​പേ​ക്ഷി​ച്ച് പോ​കേ​ണ്ട സ്ഥി​തി​യു​ണ്ട്.

വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കി​ഴ​ക്കു പ​ടി​ഞ്ഞാ​റാ​യി ഓ​ട നി​ർ​മ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​ഴി ഇ​പ്പോ​ൾ കോ​ള​നി​യി​ലേ​ക്ക് മ​ലി​ന​ജ​ലം തി​രി​കെ ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്നു. പു​തി​യ​കാ​വ് ച​ക്കു​വ​ള്ളി റോ​ഡി​ൽ കു​റ്റി​പ്പു​റം ജ​ങ്ഷ​ന് 100 മീ​റ്റ​ർ മാ​ത്രം തെ​ക്കു​വ​ശ​ത്താ​ണ് പാ​റ​പ്പു​റം കോ​ള​നി സ്ഥി​തി ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ, വി​വി​ധ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്താ​ൽ മാ​ത്ര​മേ കോ​ള​നി​വാ​സി​ക​ൾ​ക്ക് പ്ര​ധാ​ന റോ​ഡി​ലെ​ത്താ​ൻ ക​ഴി​യൂ.

പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന്​ 150 മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു പൊ​തു​വ​ഴി ത​ഴ​വ​യ​ൽ തോ​ടി​ന് സ​മാ​ന്ത​ര​മാ​യു​ണ്ടെ​ങ്കി​ലും റോ​ഡാ​ക്കി ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

2020-21 സാ​മ്പ​ത്തി​ക വ​ർ​ഷം ഈ ​വ​ഴി റോ​ഡാ​ക്കു​ന്ന​തി​നാ​യി എ​സ്.​സി ഫ​ണ്ടി​ൽ നി​ന്ന്​ തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും റോ​ഡി​ന്‍റെ ആ​ദ്യ ഗു​ണ​ഭോ​ക്താ​വ് ജ​ന​റ​ൽ വി​ഭാ​ഗ​മാ​ണെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണ​ത്താ​ൽ നി​ർ​മാ​ണ അ​നു​മ​തി ല​ഭി​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ പൊ​തു വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ യാ​ത്രാ ദു​രി​തം പ​രി​ഹ​രി​ക്കാ​മെ​ന്നി​രി​ക്കെ, ഇ​ക്കാ​ര്യ​ത്തി​ലും തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ തു​ട​രു​ന്ന​ത്.

Tags:    
News Summary - Action should be taken to protect Parappuram Colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.