ബാറ്ററി മോഷണക്കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ

കൊട്ടിയം: ബൈപാസിൽ പാർക്ക് ചെയ്ത ലോറിയിൽനിന്ന് ബാറ്ററി മോഷണം നടത്തിയ കുറ്റത്തിന് പിടിയിലായ യുവാവിനെ ബൈക്ക് മോഷ്ടിച്ചതിന് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വാളത്തുംഗൽ ചേതനാ നഗർ 167, ഉണ്ണി നിവാസിൽ ഉണ്ണിമുരുകൻ (27) ആണ് അറസ്റ്റിലായത്.

കൊട്ടിയത്തെ സ്വകാര്യ ടെക്സ്റ്റൈൽസിന്‍റെ പാർക്കിങ് ഏരിയയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാൾ പാൽക്കുളങ്ങര ഭാഗത്തെത്തി റോഡ് സൈഡിൽ പാർക്ക് ചെയ്ത ലോറിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചത്. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്‍റെ നേതൃത്വത്തിലെ സംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    
News Summary - Accused in battery theft case arrested for bike theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.