നീ​ലേ​ശ്വ​രം അ​മ്മൂ​മ്മ മു​ക്കി​ൽ

വ​റ്റി​യ കി​ണ​ർ

ഒരുവർഷമായി കുടിവെള്ളമില്ലാതെ ഇരുനൂറോളം കുടുംബങ്ങൾ

കൊ​ട്ടാ​ര​ക്ക​ര: ഒ​രു​വ​ർ​ഷ​മാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ നീ​ലേ​ശ്വ​രം അ​മ്മൂ​മ്മ​മു​ക്കി​ലെ ഇ​രു​നൂറോ​ളം കു​ടും​ബ​ങ്ങ​ൾ. കൊ​ട്ടാ​ര​ക്ക​ര വാ​ട്ട​ർ അ​തോ​റി​റ്റി​ക്കും ന​ഗ​ര​സ​ഭ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ല. വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് ക​ണ​ക്ഷ​ൻ തു​ക​യാ​യി 3000 രൂ​പ​യാ​ണ് വീ​ട്ടു​കാ​ർ അ​ട​ക്കേ​ണ്ടി​വ​രു​ന്ന​ത്. എ​ന്നാ​ൽ, ജ​ലം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. മേ​ഖ​ല​യി​ലെ കി​ണ​റു​ക​ളി​ലും വെ​ള്ള​മി​ല്ല. ര​ണ്ട​ര​ല​ക്ഷം രൂ​പ മു​ട​ക്കി കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ചെ​ങ്കി​ലും ഫ​ല​മി​ല്ല.

പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥയാ​ണ്. ടാ​ങ്ക​റി​ൽ കൊ​ണ്ടു​വ​രു​ന്ന വെ​ള്ള​ത്തി​ന് 600 രൂ​പ ന​ൽ​കി​യും കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വെ​ള്ളം​ശേ​ഖ​രി​ച്ചു​മാ​ണ് പ്ര​ദേ​ശ​ത്തെ ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഓ​രോ ദി​വ​സ​വും ത​ള്ളി നീ​ക്കു​ന്ന​ത്.

ജ​ല ജീ​വ​ൻ പ​ദ്ധ​തി ഈ ​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ക​ട​ന്നു പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ജ​ലം ല​ഭി​ക്കാ​തെ ബി​ൽ അ​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. പ​ല​രും വീ​ട് ഉ​പേ​ക്ഷി​ച്ച് വെ​ള്ളം​ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ൽ ന​ഗ​ര​സ​ഭ​യു​മാ​യി നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പു​തി​യ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് ശേ​ഷ​മേ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യു​ള്ളൂ​വെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​വും.

Tags:    
News Summary - About two hundred families have been without drinking water for a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.