പ്രതീകാത്മക ചിത്രം

തെരുവുനായ ശല്യം; അംഗീകാരം കിട്ടിയാൽ എ.ബി.സി പദ്ധതി പുനരാരംഭിക്കും

കൊ​ല്ലം: തെ​രു​വ് നാ​യ്​​ക്ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നു​ള്ള 40 ല​ക്ഷ​ത്തി​ന്‍റെ പ്രോ​ജ​ക്ട് സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ർ​പ​റേ​ഷ​ൻ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ചി​ഞ്ചു​ബോ​സ്. കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യെ​ന്ന 'മാ​ധ്യ​മം' വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. വ​ന്ധ്യം​ക​ര​ണ​വും വാ​ക്‌​സി​നേ​ഷ​നു​മാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. അം​ഗീ​കാ​രം കി​ട്ടു​ക​യും ജീ​വ​ന​ക്കാ​ര്‍ക്കാ​യു​ള്ള അ​ഭി​മു​ഖം ന​ട​ത്തി​യാ​ലു​ട​ന്‍ നി​ര്‍ത്തി​വെ​ച്ചി​രു​ന്ന എ.​ബി.​സി പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ എ​സ്.​എ​ൻ കോ​ള​ജി​ന് സ​മീ​പ​ത്ത് 11 വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ​തി​നെ​തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്തെ തെ​രു​വു​നാ​യ്ക്ക​ള്‍ക്ക് കു​ത്തി​വെ​പ്പ്​ ന​ല്‍കി​യി​രു​ന്നു.

2015 മു​ത​ല്‍ ഇ​തു​വ​രെ 8000 വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ എ.​ബി.​സി സെ​ന്‍റ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വ​ന്ധ്യം​ക​രി​ക്കു​ന്ന നാ​യ്ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്.

സെ​ന്‍റ​റു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മൃ​ഗാ​ശു​പ​ത്രി​ക​ളു​മാ​യി ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. എ.​ബി.​സി റൂ​ള്‍ പ്ര​കാ​രം എ​ണ്ണം കു​റ​ക്കു​ക മാ​ത്ര​മേ നി​ല​വി​ല്‍ ചെ​യ്യാ​നാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​രി​ക്കോ​ട് ബ​സ്‌​റ്റോ​പ്പി​ലു​ള്‍പ്പെ​ടെ തെ​രു​വു​നാ​യ ശ​ല്യം എ​ന്ന​തി​നെ​ക്കു​റി​ച്ച് 'അ​റി​യി​ല്ല' എ​ന്നാ​യി​രു​ന്നു കൗ​ൺ​സി​ല​ർ സു​ജ കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​ദേ​ശ​വാ​സി​ക​ളോ ഡി​വി​ഷ​നി​ലെ മ​റ്റു​ള്ള​വ​രോ ആ​രും പ​രാ​തി ത​ന്നി​ട്ടി​ല്ല. പ​രാ​തി ല​ഭി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​രി​ക്കോ​ട് പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ നാ​യ​ശ​ല്യം ക​രി​ക്കോ​ട് പ്രൈ​വ​റ്റ് ബ​സ്റ്റാ​ന്‍ഡി​ലും സ​മീ​പ​ത്തും രൂ​ക്ഷ​മാ​ണെ​ന്ന് എ​സ്.​എ​ഫ്.​ഐ ടി.​കെ.​എം ആ​ർ​ട്സ് കോ​ള​ജ് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി ദി​ൽ​ഷി​ത് പ​റ​ഞ്ഞു. 

News Summary - A.B.C plan for stray dog menace to restart if permitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.