ചിന്നക്കട-ഇടമണ്‍ ദേശീയപാതക്ക്​ 447 കോടി

കൊ​ല്ലം: ചി​ന്ന​ക്ക​ട മു​ത​ല്‍ ഇ​ട​മ​ണ്‍ വ​രെ​യു​ള്ള 52 കി​ലോ​മീ​റ്റ​ര്‍ ദേ​ശീ​യ​പാ​ത 744 വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന് 447 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക്​ അ​നു​മ​തി. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ 2023-24 ലെ ​വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി​യാ​ണ് ദേ​ശീ​യ​പാ​ത-​റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക്​ അ​ന്തി​മ അം​ഗീ​കാ​രം ന​ല്‍കി​യ​ത്. ഇ.​പി.​സി മോ​ഡ​ലി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തി​രു​മം​ഗ​ലം, ആ​ര്യ​ങ്കാ​വ്, ഇ​ട​മ​ണ്‍, പ​ത്ത​ടി, ച​ട​യ​മം​ഗ​ലം, പാ​രി​പ്പ​ള്ളി വ​ഴി ക​ട​മ്പാ​ട്ടു​കോ​ണം വ​രെ പു​തി​യ ദേ​ശീ​യ​പാ​ത 744 ഗ്രീ​ന്‍ഫീ​ല്‍ഡ് ഹൈ​വേ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഴ​യ 744 ന്‍റെ ഭാ​ഗ​മാ​യ ഇ​ട​മ​ണ്‍ മു​ത​ല്‍ കൊ​ല്ലം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ സ​മ​ഗ്ര പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 447 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ല്‍കി​യ​ത്.

പു​ന​ലൂ​രി​ലെ വാ​ള​ക്കോ​ട് പാ​ലം ഉ​ള്‍പ്പെ​ടെ നി​ര​വ​ധി ചെ​റു​പാ​ല​ങ്ങ​ള്‍, ക​ള്‍വ​ര്‍ട്ടു​ക​ള്‍, ഡ്രെ​യി​നേ​ജു​ക​ള്‍ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ച് ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ റോ​ഡ് ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ബ്ലാ​ക്ക് സ്പോ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കും. ആ​ധു​നി​ക റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. സൈ​ന്‍ ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കും. 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യ നി​ല​യി​ല്‍ ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.

ഇ​ട​മ​ണ്‍-​കൊ​ല്ലം റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി​ക്ക് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍കു​ക​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ഉ​ള്‍പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ച​ര്‍ച്ച ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തു​ട​ർ​ന്ന്​ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ത​യാ​റാ​ക്കി സ​മ​ര്‍പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് ഇ​പ്പോ​ള്‍ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം ന​ല്‍കി​യ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യെ​യും മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യെ​യും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - 447 crores for Chinnakada-Idamon National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.