attn photo news wrap - കടയ്ക്കൽ: 30 വർഷമായി തരിശ് കിടന്ന വയൽ നെൽകൃഷിക്കായി വീണ്ടും ഒരുക്കി. ചിതറ പഞ്ചായത്തിലെ അരിപ്പ വാർഡിൽ കൊച്ചരിപ്പയിൽ തരിശുകിടന്ന അഞ്ചേക്കർ നെൽവയലാണ് കൃഷിക്കായി ഒരുക്കിയെടുത്തത്. അരിപ്പ വാർഡ് മെംബർ പ്രിജിത്തിന്റെയും കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മാ ടി.എസ്.പി ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പും രൂപവത്കരിച്ചാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് നെൽകൃഷിക്കായി ഒരുക്കിയെടുത്തത്. നെൽകൃഷി ചെയ്യുന്നതിന് മുന്നോടിയായി കറുത്തരക്കൻ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുറ്റിപ്പയർ, വെള്ളരി, തണ്ണിമത്തൻ എന്നിവയുടെ വിത്തിടൽ കർമം വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ മടത്തറ അനിൽ നിർവഹിച്ചു. വാർഡ് മെംബർ പ്രിജിത്ത്, കൃഷി ഓഫിസർ ഷെയ്സ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അമ്മൂട്ടി മോഹനൻ, കൃഷി അസിസ്റ്റന്റ് പ്രവീൺ, കൊച്ചരിപ്പ ട്രൈബൽ സ്കൂൾ എച്ച്.എം, കറുത്തരക്കൻ ഗ്രൂപ് സെക്രട്ടറി ഗിരീഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.