കേരള ബാങ്ക് അദാലത്​; 87 ലക്ഷത്തിന്‍റെ ഇളവ് അനുവദിച്ചു

കൊല്ലം: കേരള ബാങ്ക് കുടിശ്ശിക നിവാരണ അദാലത്തിൽ അപേക്ഷ സമർപ്പിച്ച 52 പേർക്ക് 87.18 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. ജില്ലയിൽ കേരള ബാങ്കിന്‍റെ വിവിധ ശാഖകളിൽ നിന്ന് വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിച്ചത്. കോവിഡ് മഹാമാരിയും പ്രളയക്കെടുതിയും മൂലം യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലുൾപ്പെടുത്തിയാണ് അദാലത്​ നടന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 7.25 കോടി രൂപയുടെ വായ്പ ഇളവാണ് ജില്ലയിലെ സഹകാരികൾക്ക് അനുവദിച്ചത്. ബാങ്ക് ഡയറക്ടർ ജി. ലാലുവിന്‍റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ്. ഗിരീഷ് കുമാർ, ആർബിട്രേറ്റർ കം അസി. രജിസ്ട്രാർ കെ. ജയകുമാർ, സീനിയർ മാനേജർമാരായ കെ.വി. സ്മിത, ആർ.എസ്. ബിന്ദു, മാനേജർ ജി. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.