എഴുകോൺ റെയിൽവേ സ്റ്റേഷൻ വികസനത്തിന് 85 ലക്ഷം

കൊല്ലം: എഴുകോണ്‍ റെയില്‍വേ സ്റ്റേഷനില്‍ 85 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്​ സതേണ്‍ റെയില്‍വേയുടെ അനുമതി ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. 18 ബോഗികള്‍ ഘടിപ്പിച്ച ട്രെയിനുകള്‍ നിര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ പ്ലാറ്റ്ഫോമി‍ൻെറ നീളം കൂട്ടാനാണ് 45 ലക്ഷം. കൊല്ലം ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമി‍ൻെറ ഭാഗമാണ് നീട്ടുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ആറ് മാസത്തിനകം നിപദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് എം.പി അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യാർഥം ബെഞ്ചുകളും കസേരകളും സ്ഥാപിച്ചു. പാര്‍ക്കിങ് ഏരിയ 2.6 മീറ്റര്‍ ഇന്‍റര്‍ലോക്ക് ചെയ്ത് മനോഹരമാക്കി 100 സ്ക്വ.മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.