പ​ത്രസമ്മേളനങ്ങൾ-4

\Bകായൽ കൂട്ടായ്മയുടെ പദയാത്ര\B തിരുവനന്തപുരം: ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തിന്​ പദയാത്ര സംഘടിപ്പിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുമെന്ന്​ രക്ഷാധികാരി എസ്​. ദിലീപ്​കുമാർ, ​പ്രസിഡന്‍റ്​ ടി. സിനു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട്​ സന്ദർ​ശിച്ച്​ തടാകത്തിന്‍റെ സ്ഥിതിഗതികൾ ബോധ്യപ്പെടുക, തടാക സംരക്ഷണത്തിന്​ അതോറിറ്റി രൂപവത്​കരിക്കുക, വൃഷ്ടിപ്രദേശങ്ങൾ സംരക്ഷിക്കാൻ ജൈവവേലി നിർമിക്കുക, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ ആരംഭിക്കുക, ബാക്ക്​വാഷ്​ വാട്ടർ നേരിട്ട്​ തടാകത്തിലേക്ക്​ ഒഴുക്കുന്നത്​ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പദയാ​ത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.