തൊഴിലാളികളുടെ 36 മണിക്കൂർ അനുഭാവ സത്യഗ്രഹം സമാപിച്ചു

കൊല്ലം: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ 36 മണിക്കൂർ നീണ്ട തൊഴിലാളി സത്യഗ്രഹ കൂട്ടായ്മ സമാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് ചിന്നക്കട ഹെഡ്പോസ്​റ്റ്​ ഓഫിസിനു മുന്നിലെ സമരവേദിയിൽ നടന്ന സമാപന സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എ.എം. ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. ജില്ല ജോ.​ സെക്രട്ടറി എ. അനിരുദ്ധൻ, പി.ആർ. വസന്തൻ, മുരളി മടന്തകോട്, ടി. മനോഹരൻ, ബാബു പണിക്കർ, ടി.ആർ. ശങ്കരപിള്ള, മുരളീകൃഷ്ണൻ, അഡ്വ ഇ. ഷാനവാസ് ഖാൻ, ഡി. തങ്കപ്പൻ, ആർ. ഗോപി, ഹനീഫ, തോമസ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.