ശാസ്താംകോട്ട: ബജറ്റിൽ കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന് 283.5 കോടിയുടെ പദ്ധതി പ്രഖ്യാപനമുണ്ടായതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. വിവിധ റോഡ് നിർമാണം, പാലം നിർമാണം, കല്ലടയാർ സംരക്ഷണം, ടൂറിസം വികസനം എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. ഗവ. എൻജിനീയറിങ് കോളജിന് അഞ്ച് കോടി, കാലിത്തീറ്റ ഫാക്ടറിക്ക് ഏഴ് കോടി, പടി. കല്ലടയിലെ സോളാർ പദ്ധതിക്ക് ഏഴ് കോടി, താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ അഞ്ച് കോടി, ബി.ആർ.സിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി, പഴം-പച്ചക്കറി ശീതീകരണ - സംസ്കരണ യൂനിറ്റിന് നാല് കോടി, ഫയർ സ്റ്റേഷന് കെട്ടിട നിർമാണത്തിന് അഞ്ച് കോടി, മൺറോതുരുത്ത് പരിസ്ഥിതി സൗഹാർദ ഭവന നിർമാണത്തിന് രണ്ട് കോടി, ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.