മനുഷ്യാവകാശ കമീഷൻ സിറ്റിങ്​ 28ന്

കൊല്ലം: മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി 28ന് രാവിലെ പത്തരക്ക് ഗവ. ​െഗസ്റ്റ് ഹൗസിൽ സിറ്റിങ്​ നടത്തും. സി.പി.എം നേതാക്കളെ വെറുതെ വിട്ടു കൊല്ലം: ഇന്ധനവില വർധനക്കെതിരെ പ്രകടനം നടത്തിയതിനിടെ ഗതാഗത തടസ്സമുണ്ടാക്കി എന്ന പേരിൽ എടുത്ത കേസിൽ സി.പി.എം നേതാക്കളെ വെറുതെ വിട്ടു. ജില്ല സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റ്, പി.കെ. സുധീർ, മുസ്തഫ, ബിജു ജനാർദനൻ എന്നിവരുൾപ്പെടെ പതിനഞ്ചോളം നേതാക്കന്മാർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് എടുത്ത കേസിലാണ്​ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ ഉത്തരവിട്ടത്​. 2011ൽ യു.ഡി.എഫ്​ ഭരണകാലത്ത് നടത്തിയ സമരമാണ്​ കേസിന്​ കാരണമായത്​. പ്രതികൾക്ക് വേണ്ടി അഡ്വ. ഷീബ ആന്‍റണി, അഡ്വ. സുരഭി എ. ഷാജി, അഡ്വ. ചേതന ടി. കർമ എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.