ജീവകാരുണ്യദിനാഘോഷം 25ന്

ചവറ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജീവകാരുണ്യ ദിനത്തിന്‍റെ അനുസ്മരണ ചടങ്ങുകൾ പന്മന ആശ്രമത്തിൽ വ്യാഴാഴ്ച നടക്കും. രാവിലെ 10ന് ജീവകാരുണ്യദിനസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമ ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ അധ്യക്ഷത വഹിക്കും. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജി. ബിജു മുഖ്യാതിഥിയായിരിക്കും. പന്മന ആശ്രമ പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് ജീവകാരുണ്യ നിരൂപണത്തിന്റെ കോപ്പികളും ഒരാൾക്ക് ചികിത്സസഹായവും വൃക്ഷത്തൈകളും വിതരണം ചെയ്യും. സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി പ്രബന്ധരചന മത്സരവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.