ഉപാസന ആശുപത്രി സുവർണ ജൂബിലി 24ന്

കൊല്ലം: കൊല്ലം ഉപാസന ആശുപത്രി സുവർണ ജുബിലി ആഘോഷങ്ങൾക്ക്​ ഈമാസം 24ന് രാവിലെ 10.30ന്​ ​കൊല്ലം സി. കേശവൻ ടൗൺ ഹാളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്യും. ഒരു വർഷം നീളുന്ന ആർ.പി. ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും. നടൻ മോഹൻലാൽ ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം നിർവഹിക്കും. ഉപാസനയുടെ നവീകരിച്ച സ്പെഷ്യലിറ്റി വിഭാഗങ്ങളുടെ ഉദ്​ഘാടനം എം. എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, പി.സി വിഷ്ണുനാഥ് എന്നിവരും ഇ.എൻ.ടി വിഭാഗത്തിന്റെ പ്രവർത്തനോദ്​ഘാടനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനും നിർവഹിക്കും. ലൈഫ് ടൈം അച്ചീവ്​മെന്റ് അവാർഡ് എൻ.കെ പ്രേമചന്ദ്രൻ എം.പി സമ്മാനിക്കും. ഉപാസന പ്ലാറ്റിനം കാർഡ് വിതരണ ഉത്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. ആർ. പി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. ബി. രവി പിള്ള, ആർ.പി ഹെൽത്ത്‌ കെയർ ചീഫ് ഓപറേറ്റിംഗ് ഓഫിസർ ഡോ. വി.വി മനോജ്‌ കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സജീഷ് തുടങ്ങിയവർ പ​ങ്കെടുക്കും. ഡോ.എൻ. പങ്കജാക്ഷൻ, ഡോ.എസ്​.ആർ. സജീഷ്​,ഡോ.മ​നോജ്​കുമാർ വി.വി, ആഷിഷ്​ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.