ഭരണഘടന സംരക്ഷണ സദസ്സ് 23ന്

കരുനാഗപ്പള്ളി: ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്​ 23ന് വൈകീട്ട്​ നാലിന് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ ഭരണഘടന സംരക്ഷണ സദസ്സും പൊതുസമ്മേളനവും നടത്തും. നേതൃയോഗത്തിൽ താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. കെ.എ. ജവാദ് കുരുടന്‍റയത്ത്, വാഹിദ്, എം. ഇബ്രാഹിംകുട്ടി, സി.എം.എ. നാസർ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, പി.എച്ച്. മുഹമ്മദ്കുഞ്ഞ്, റൗഫ്കോട്ടക്കര എന്നിവർ സംസാരിച്ചു. ടൗൺ പള്ളി ഇമാം മുഹമ്മദ് ഷാഹിദ്മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.