സംരംഭക വർഷം: പുനലൂരിൽ 210 യൂനിറ്റുകൾ ആരംഭിക്കും

ചിത്രം പുനലൂർ: 2022-23 സംരംഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ പുനലൂർ നഗരസഭയിൽ 210 സംരംഭങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായ നഗരസഭ കോൺഫറൻസ് ഹാളിൽ ലോൺ, ലൈസൻസ് മേള സംഘടിപ്പിച്ചു. നൂറോളം സംരംഭകർ പങ്കെടുത്തു. ചെയർപേഴ്സൺ നിമ്മി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഡി. ദിനേശൻ, പി.എ. അനസ്, കെ. പുഷ്പലത, വസന്ത രഞ്ചൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഉപജില്ല വ്യവസായ ഓഫിസർ സുനിൽ ചന്ദ്രൻ, വിവിധ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.