ചിത്രം - കൊല്ലം: 21ാം നൂറ്റാണ്ടിലേക്ക് ഇന്ത്യൻ യുവത്വത്തെ നയിച്ച വ്യക്തിത്വമായിരുന്നു രാജീവ് ഗാന്ധിയുേടതെന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. 18 വയസ്സിൽ വോട്ടവകാശം ആക്കിയതിലൂടെ യുവാക്കളെ വിശ്വാസത്തിൽ എടുക്കാനും കമ്പ്യൂട്ടർ വിപ്ലവത്തിലൂടെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു പുതിയ മുഖം തുറക്കാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും പ്രസിഡന്‍റ് പറഞ്ഞു. ഡി.സി.സിയിൽ സംഘടിപ്പിച്ച രാജീവ്ഗാന്ധിയുടെ 78ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, സൂരജ് രവി, പി. ജർമിയാസ്, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, ആദിക്കാട് മധു, ആനന്ദ് ബ്രഹ്മാനന്ദ്, വി.എസ്. ജോൺസൺ, ഡി. ഗീതാകൃഷ്ണൻ, ഹബീബ്സേട്ട്, താഹിന, കെ. ചന്ദ്രൻപിള്ള, സിദ്ധാർഥൻ ആശാൻ, അശോക് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.