ഫോക്കസ് പോയന്‍റ്​ 2022

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ കരിയർ ഗൈഡൻസ് ആന്‍ഡ്​​ കൗൺസലിങ്​ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്കായി തുടർപഠന മാർഗനിർദേശക്ലാസ് പൂർവവിദ്യാർഥിയും അഴീക്കൽ പ്രാഥമികാരോഗ്യ കേന്ദ്ര മെഡിക്കൽ ഓഫിസറുമായ ഡോ. ആർ. അരുൺ ഉദ്ഘാടനം ചെയ്തു. ഷിഹാബ് എസ്. പൈനുംമൂട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഐ. വീണാറാണി, കരിയർ ഗൈഡൻസ് ജില്ല ജോയന്‍റ്​ കോഓഡിനേറ്റർ എൽ.എസ്. ജയകുമാർ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ഹയർ സെക്കൻഡറി സംസ്ഥാന പരിശീലകനായ കെ.പി. അജിത്ത്കുമാർ ഓറിയന്‍റേഷൻ ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.