കൊട്ടിയം: പൗരവേദിയുടെ ആഭിമുഖ്യത്തിൽ 'മികവ് 2021-22' സംഘടിപ്പിച്ചു. കൊട്ടിയം വ്യാപാരഭവനിൽ നടന്ന പരിപാടിയിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദീന് സ്വീകരണം നൽകി. ത്രിവേണി സംഗമം പോലെ മൂന്ന് പഞ്ചായത്തുകളുടെ ഭാഗമായിപ്പോയ കൊട്ടിയത്തിന്‍റെ സ്ഥിതിക്ക് മാറ്റം വന്ന് വികസനമുണ്ടാകാൻ കൂട്ടായ ശ്രമം വേണമെന്ന് ജസ്റ്റിസ് എ. ബദറുദീൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയവരെ ശ്രീനാരായണ പോളിടെക്‌നിക് പ്രിൻസിപ്പൽ വി. അജിത് അനുമോദിച്ചു. പൗരവേദി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ അപകട ഗ്രൂപ് ഇൻഷുറൻസ് പോളിസി വിതരണം ഹോളിക്രോസ് ആശുപത്രി അത്യാഹിത വിഭാഗം മേധാവി ഡോ. ആതുരദാസ് നിർവഹിച്ചു. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. കൊട്ടിയം മെർച്ചന്‍റ് അസോസിയേഷൻ സെക്രട്ടറി എസ്. കബീർ, പൗരവേദി സെക്രട്ടറി നൂറുദീൻ കൊട്ടിയം, ബിജു സൂര്യ, അലൻ വിൽഫ്രഡ്, സാജൻ കവറാട്ടിൽ, നിഷാദ് കമറുദീൻ, ഷോബി ബ്രഹ്മാനന്ദൻ, ഗിൽ, ബിനോ ഭാർഗവൻ, അജിത് ഗോപിനാഥ്, ശ്യാം പീതാംബരൻ, ആർ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.