ഓംബുഡ്സ്മാന്‍ സിറ്റിങ്​ 16ന്

കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍റെ സിറ്റിങ് 16ന് രാവിലെ 11ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും. പരാതികള്‍ നേരിട്ടോ എ. സയീദ്, ഓംബുഡ്സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ്, കൊല്ലം വിലാസത്തിലോ 9995491934 നമ്പരിലോ ombudsmankollam@gmail.com ഇ-മെയിലിലോ നല്‍കാം. ഓണ്‍ലൈന്‍ വാഹന ലേലം കൊല്ലം: ചവറ, പാരിപ്പള്ളി, ട്രാഫിക് എന്‍ഫോഴ്​സ്​മെന്‍റ് യൂനിറ്റ്, കൊട്ടിയം, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിലെ അവകാശികളില്ലാത്ത 70 വാഹനങ്ങള്‍ 24ന് രാവിലെ 11 മുതല്‍ വൈകീട്ട്​ 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. www.mstcecommerce.com മുഖേന പങ്കെടുക്കാം. ഫോണ്‍ : 0474 2764422. സാധ്യത പട്ടിക കൊല്ലം: ജില്ലയില്‍ തുറമുഖ വകുപ്പില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗില്‍ 2021 നവംബര്‍ 27ന് സീമാന്‍ (എസ്.ടിക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ട്‌മെന്‍റ്​) (കാറ്റഗറി നമ്പര്‍: 075/2020) സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.