കരുനാഗപ്പള്ളിയിൽ 1500 കോടിയുടെ വികസനം ^ആർ. രാമചന്ദ്രൻ

കരുനാഗപ്പള്ളിയിൽ 1500 കോടിയുടെ വികസനം -ആർ. രാമചന്ദ്രൻ കൊല്ലം: കരുനാഗപ്പള്ളിയിൽ അഞ്ചുവർഷം കൊണ്ട്​ 1500 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും മിനി സിവിൽസ്​േ​റ്റഷൻ, കോടതി സമുച്ചയം എന്നിസ്ഥോപിക്കുന്നതിനുള്ള നടപടികൾക്ക്​ തുടക്കമായതായും ആർ. രാമചന്ദ്രൻ എം.എൽ.എ. കൊല്ലം പ്രസ്​ ക്ലബി​ൻെറ 'കേരളീയം -2021, എം.എൽ.എ സംസാരിക്കുന്നു' പരിപാടിയിൽ പ​െങ്കടുക്കുകയായിരുന്നു അദ്ദേഹം. മാളിയേക്കൽ, ചിറ്റുമൂല റെയിൽവേ മേൽപാലങ്ങൾ, താലൂക്ക്​ ആശുപത്രി വികസനം, കാട്ടിൽക്കടവ്​ പാലം, ഫയർസ്​​േറ്റഷൻ, റോഡുകളുടെ നവീകരണം എന്നിങ്ങനെ നിരവധി വികസന മുന്നേറ്റങ്ങൾ നടപ്പാക്കാനായി. മണ്ഡലത്തിലെ 74 കി.മീറ്റർ പി.ഡബ്ല്യു.ഡി റോഡ്​ നവീകരിക്കുകയോ പുനർനിർമിക്കുകയോ ചെയ്​തു. 40 വിദ്യാലയങ്ങളുടെ സൗകര്യങ്ങൾ വികസിപ്പിക്കുകയും മുഴുവൻ വിദ്യാലയങ്ങളും ഹൈടെക്​ നിലവാരത്തിലേക്ക്​ ഉയർത്തുകയും ചെയ്​തു. ഫയർ സ്​റ്റേഷന്​ 3.70കോടിയുടെ ഭരണാനുമതി ലഭ്യമാക്കി. ഇടക്കുളങ്ങര റെയിൽവേ സ്​റ്റേഷനു സമീപം മേൽപാലം നിർമിക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. താലൂക്ക്​ ആശുപത്രിയിൽ 93 കോടിയുടെ വികസന പദ്ധതികൾക്ക്​ അംഗീകാരം ലഭിച്ചു. 69 കോടിയുടെ പദ്ധതികൾ നടപ്പാക്കി. ജില്ലയിൽ ആദ്യ​െത്ത ദുരിതാശ്വാസ അഭയ കേന്ദ്രം തഴവയിൽ ഉദ്​ഘാടനം ചെയ്​തു. ജില്ലയിലെ ആദ്യ പോക്​സോ കോടതി സ്ഥാപിച്ചത്​ കരുനാഗപ്പള്ളിയിലാണ്​. സർക്കാർ കോളജി​ൻെറ നിർമാണം ഉടൻ ആരംഭിക്കും. ഹൈപ്പർ മാവേലിയിൽ ഗൃഹോപകരണ വിപണനം ആരംഭിച്ചു. അഴീക്കൽ ഫിഷിങ്​ ഹാർബറിൽ നവീകരണ പദ്ധതി തുടങ്ങി. കടലാക്രമണം നേരിടുന്നതിന്​ പുലിമുട്ട്​ ഉൾപ്പെടെ 12 കോടിയുടെ പദ്ധതിക്ക്​ ഭരണാനുമതിയായി. മണ്ഡലത്തിലെ കുടിവെള്ള പ്രശ്​നം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നത്​ ആരായാലും കരുനാഗപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.