പുനലൂർ: പുനലൂരിൽ ഇന്ന് നടക്കുന്ന പട്ടയമേളയിൽ പേപ്പർമിൽ പട്ടയം വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ വരുത്തി. മറ്റ് പട്ടയങ്ങൾ കൂടാതെ പുനലൂർ, പത്തനാപുരം താലൂക്കുകളിലായി 756 പേപ്പർമിൽ പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിനായി പുനലൂർ താലൂക്കിൽ 11 കൗണ്ടറും പത്തനാപുരത്ത് നാല് കൗണ്ടറും പ്രവർത്തിക്കും. തിരക്ക് ഒഴിവാക്കി പട്ടയം സ്വീകരിക്കുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മതിയായ ക്രമീകരണം വരുത്തിയത്. പുനലൂർ താലൂക്കിലെ പേപ്പർമിൽ പട്ടയം വിതരണം ചെയ്യുന്നതിന് ആകെ 11 കൗണ്ടറുകളുണ്ട്. കാഞ്ഞിരമലയിലെ 404 പട്ടയ ഉടമകൾക്കായി എട്ടും കല്ലുമലയിലെ 161 ആളുകൾക്കായി മൂന്ന് കൗണ്ടറുമാണുള്ളത്. പത്തനാപുരം താലൂക്കിന് നാലും ജില്ലയിലെ മറ്റ് താലൂക്കുകൾക്കായി ഓരോ കൗണ്ടറും സജ്ജീകരിച്ചു. പട്ടയം വിതരണം ചെയ്യുന്ന ഭാഗവും കൗണ്ടർ നമ്പറും പ്ലോട്ടുകളുടെ എണ്ണവും: കൗണ്ടർ നമ്പർ ഒന്ന് കാഞ്ഞിരമല പ്ലോട്ട് നമ്പർ 01- 65, രണ്ട്- 66- 142, മൂന്ന്- 143- 216, നാല്- 221-294, അഞ്ച്- 302-389, ആറ്- 390-477, ഏഴ്- 478-552, എട്ട്- 553-623, ഒമ്പത്- കല്ലുമല 1- 135 പത്ത്- 136- 251, കൗണ്ടർ 11- 252-330. 12- തിങ്കൾക്കരിക്കം വില്ലേജിലെ പട്ടയം 13- പുനലൂർ താലൂക്ക് എൽ.എ.സി-എൽ.ടി, മുനിസിപ്പൽ പട്ടയങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.