ഹോട്ടലില്‍ ചീട്ടുകളി: ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ 15 പേര്‍ പിടിയില്‍

ചടയമംഗലം: ഹോട്ടലില്‍ മുറിയെടുത്ത് പണം​വെച്ച്​ ചീട്ടുകളി നടത്തിയ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ 15 പേര്‍ പൊലീസ് പിടിയില്‍. അഞ്ചല്‍ തഴമേല്‍ വാര്‍ഡംഗം ജി. ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. ചടയമംഗലത്തെ ലോഡ്ജില്‍ ചീട്ടുകളി നടക്കുന്നെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. ഇവരില്‍നിന്ന്​ 1,80,000 രൂപയും പിടികൂടി. ചടയമംഗലം എസ്.എച്ച്.ഒ ബിജു, എസ്.ഐ മോനിഷ്, എ.എസ്.ഐമാരായ കൃഷ്ണകുമാര്‍, അന്‍സാര്‍, ആര്‍.സി.പി.ഒമാരായ ഷറഫ്, പ്രസാദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.