രാജ്ഭവൻ മാർച്ച്​; കെ.എം.വൈ.എഫ് 1000 പേരെ പങ്കെടുപ്പിക്കും

കൊല്ലം: ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന കമ്മിറ്റി ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ 24ന് രാജ്ഭവനിലേയ്ക്ക് നടത്തുന്ന മാർച്ചിൽ ജില്ലയിൽനിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കെ.എം.വൈ.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. ഗ്യാൻവാപി മസ്​ജിദ് ഹിംസാത്മക പ്രവർത്തനങ്ങൾക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനിൽക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ഷാക്കിർ ഹുസൈൻ ദാരിമി അധ്യക്ഷതവഹിച്ചു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി, റാഷിദ് പേഴുംമൂട്, കണ്ണനല്ലൂർ നാഷിദ് ബാഖവി, കുണ്ടുമൺ ഹുസൈൻ മന്നാനി, നിസാം കുന്നത്ത്, കെ.ആർ. ഷാഹുൽ ഹമീദ് മുസ്​ലിയാർ, എ.ജെ. സ്വലാഹുദ്ദീൻ ഉവൈസി, നൗഷാദ് കോട്ടൂർ, അനസ്​ മന്നാനി കണ്ണനല്ലൂർ, അക്ബർഷാ മൈലാപ്പൂര്, ഫസ്​ലുദ്ദീൻ മന്നാനി, നൗഫൽ മൈലാപ്പൂര്, ജെ.എം. നാസിറുദ്ദീൻ, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.