അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ 13, 19 വാർഡുകളുടെ അതിർത്തിയായ രണ്ടേക്കർ മുക്ക്-കുരുവിക്കോണം റോഡിൽ വൻതോതിൽ മാലിന്യം തള്ളൽ പതിവായി. ഒന്നരയേക്കറോളം ദൂരത്തിൽ റോഡിൻെറ ഇരുവശവും സ്വകാര്യ റബർ തോട്ടമായതിനാൽ പ്രദേശത്ത് ആൾത്താമസമില്ല. ഈ അവസ്ഥ മുതലെടുത്താണ് പകൽപോലും മാലിന്യക്കെട്ടുകൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത്. ഇതിൽനിന്ന് ദുർഗന്ധം വമിച്ചും ഇഴജന്തുക്കളും നായ്ക്കളും പെരുകി യാത്രക്കാർക്ക് ഭീഷണിയായി മാറി. മൂന്ന് മാസം മുമ്പ് ഇവിടെ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. ബിയർ കുപ്പികളും മറ്റും റോഡിൽ പൊട്ടിച്ചിതറിക്കിടക്കുന്നത് കാൽനടക്കാർക്കും ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി നടന്നുപോയ പെൺകുട്ടിയുടെ കാലിൽ കുപ്പിച്ചില്ല് തറയ്ക്കുകയുണ്ടായി. നാട്ടുകാർ റോഡിൽ ചിതറിക്കിടക്കുന്ന മാലിന്യം തൂമ്പ കൊണ്ട് നീക്കംചെയ്ത ശേഷമാണ് സഞ്ചരിക്കുന്നത്. ഇവിടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നിലപാടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യപ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇവിടെ നിന്നും മാലിന്യം ശേഖരിച്ച് ഗ്രാമപഞ്ചായേത്താഫിസിന് മുന്നിൽ കൊണ്ടിട്ട് പ്രതിഷേധിക്കുമെന്നും ഗ്രാമപഞ്ചായത്തംഗങ്ങളെ ബഹിഷ്കരിക്കുമെന്നും നാട്ടുകാർ പറയുന്നു. ചിത്രം. ഏരൂർ രണ്ടേക്കർ മുക്കിന് സമീപം റോഡിൽനിന്ന് മാലിന്യം നാട്ടുകാർ നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.