അന്തർ സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകം: മൂന്ന് ബാർ ജീവനക്കാർ റിമാൻഡിൽ

അന്തർ സംസ്ഥാന തൊഴിലാളിയുടെ മരണം: മൂന്ന് ബാർ ജീവനക്കാർ റിമാൻഡിൽ കുണ്ടറ: ആശുപത്രിമുക്കിലെ ബാറിൽ അന്തർസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്ന മൂന്ന് ബാർ ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരൻ വെസ്റ്റ് കല്ലട പെരുവേലിക്കര അശ്വതിയിൽ കൃഷ്ണൻകുട്ടി (58), ക്ലിനിങ് തൊഴിലാളി പെരുമ്പുഴ മാടൻവിള വീട്ടിൽ അഖിൽ (31), ഇലക്ട്രീഷ്യൻ മുളവന കോട്ടപ്പുറം ചിറയഴികത്ത് പുത്തൻവീട്ടിൽ യേശുദാസൻ (48 - സുനിൽ) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ആശുപത്രി മുക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ മഹാരാഷ്ട്ര മുംബൈ സ്വദേശി പർബീൻ രാജു പരിയാർ (22) ആണ് മരിച്ചത്. അഞ്ചിന് രാത്രി 11ഓടെ ബാറിൽ മദ്യപിക്കാനെത്തിയ പർബീനും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. ബാർ അടയ്ക്കാൻ സമയമായതിനാൽ പർബീനെ അകത്തേക്ക് കയറ്റാത്തതിനാലാണ്​ വാക്കേറ്റമുണ്ടായത്. അവശനിലയിലായ പർബീനെ ജീവനക്കാർ റോഡിൽ കൊണ്ട് കിടത്തി. പൊലീസ്​ എത്തിയാണ് കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചത്. ചികിത്സയിലിരിക്കെ, ആറിന് രാവിലെ എട്ടിന് മരിച്ചു. ----------------------------------------- സാമൂഹിക-സുരക്ഷ കാമ്പയിൻ ഇരവിപുരം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ സാമൂഹിക-സുരക്ഷ കാമ്പയിൻ തുടങ്ങി. ജില്ല പഞ്ചായത്തംഗം സെൽവി ഉദ്ഘാടനം ചെയ്തു. സമൃദ്ധി ചെയർമാൻ ഷാജി അധ്യക്ഷത വഹിച്ചു. മയ്യനാട് ഗ്രാമ പഞ്ചായത്തംഗം നാസർ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തംഗം റാഫി മൈലാപ്പൂര്​, വിങ്​സ് അക്കാദമി ഡയറക്ടർ തൗഫീക്, പൊലീസ് ഉദ്യോഗസ്ഥനായ സീനു മയ്യനാട്, ആർ. രാജീവ്, കൺവീനർ അംബിക, ആർ. രതീഷ്, നജുമുദീൻ ചാത്തിനാംകുളം, സുൽഫി, രഘുനാഥൻപിള്ള, രതീഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.