കളപ്പിലയിലെ എൽ.ഡി.എഫ് ഇലക്​ഷൻ ബൂത്ത് ഓഫിസ്​ തീയിട്ടു

ഓയൂർ: വെളിയം പഞ്ചായത്തിലെ കളപ്പിലയിൽ എൽ.ഡി.എഫിന്‍റെ ഇലക്​ഷൻ ബൂത്ത് ഓഫിസ്​ തീയിട്ടു നശിപ്പിച്ചു. ഞായറാഴ്ച പുലർച്ച സമീപവാസികളാണ് ബൂത്തിൽ തീ കത്തുന്നത് കണ്ടത്. തുടർന്ന്, അവർ തീയണച്ചു. കസേര, ടാർപ്പ, തുണികൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ നശിച്ചു. എൽ.ഡി.എഫ് മെംബർ ഇന്ദുകല അനിൽ മരിച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫിനായി ശിസ സുരേഷ്, യു.ഡി.എഫിന് താരാ രാജീവ്, ബി.ജെ.പിക്കായി അശ്വതി വിശ്വനാഥ് എന്നിവരാണ് മത്സരിക്കുന്നത്. സ്ഥാനാർഥികളുടെ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസമായി എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതാണോ അനിഷ്ടസംഭവങ്ങൾക്ക് കാരണമെന്ന് പൂയപ്പള്ളി പൊലീസ്​ അന്വേഷിക്കുന്നുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ നിലവിൽ സി.പി.എം-ആറ്, സി.പി.ഐ- നാല്, ബി.ജെ.പി- മൂന്ന്, കോൺഗ്രസ് - രണ്ട് എന്നതാണ് കക്ഷിനില. കൊല്ലത്ത് നിന്ന് ഡോഗ് സ്​ക്വാഡും വിരലടയാള വിദഗ്ധരും സ്​ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.