പെരിനാട്: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പെരിനാട് പഞ്ചായത്തിൽ സമ്പൂർണ ജലശുചിത്വജ്ഞം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ജലനടത്തവും ജലസഭയും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അനിൽകുമാർ, ക്ഷേമസമിതി ചെയർമാൻ മുഹമ്മദ് ജാഫി, വികസന സമിതി അധ്യക്ഷ കെ. സോമവല്ലി, ആരോഗ്യസമിതി അധ്യക്ഷ ശ്രുതി, പഞ്ചായത്ത് അംഗങ്ങളായ ജഗന്നാഥൻ, ഫ്രീഡാ സെബാസ്റ്റ്യൻ, ശോഭന അർജുനൻ, പ്രസന്ന പയസ്, നവകേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ പാർവതി ലാൽ, തൊഴിലുറപ്പ് വിഭാഗം എ.ഇ ഷിഹാന എന്നിവർ പങ്കെടുത്തു. -------------------------------- മൺറോതുരുത്തിൽ തണ്ണീർനിലങ്ങൾ നികത്തുന്നു; കൈയും കെട്ടി പൊലീസും റവന്യൂ വകുപ്പും (ചിത്രം) കുണ്ടറ: ഒരു ഇടവേളക്ക് ശേഷം മൺറോതുരുത്തിൽ തണ്ണീർ നിലങ്ങൾ മണ്ണിട്ട് നികത്തുന്നത് വ്യാപകം. മണ്ണുമായി ടോറസുകൾ നിരനിരയായി എത്തിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടക്കുകയാണ്. പട്ടംതുരുത്ത്, നെന്മേനിതെക്ക്, കൺട്രാംകാണി പ്രദേശങ്ങളിലാണ് നികത്തൽ കൂടുതൽ. മൺറോതുരുത്തിന്‍റെ പ്രത്യേക പരിസ്ഥിതിക സാഹചര്യത്തിൽ വീട് നിർമാണം ഉൾെപ്പടെയുള്ള ആവശ്യത്തിന് മണ്ണിറക്കിയിരുന്നത് റവന്യൂവകുപ്പും പൊലീസും വളരെ ശുഷ്കാന്തിയോടെ തടയുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇത് വ്യാപകമായതോടെ നിയമത്തിൽ അൽപം ഇളവ് വരുത്തി. ഇതിന്‍റെ മറവിലാണ് നികത്ത് മാഫിയ സജീവമായത്. നിയന്ത്രണം ഉണ്ടായിരുന്നപ്പോൾ വീട് നിർമാണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് മണ്ണിട്ട് ഉയർത്തുന്നതിന് കരഭൂമിയിലും വസ്തുഉടമ നൽകുന്ന അപേക്ഷ പ്രകാരം വില്ലേജ് ഓഫിസറും കൃഷി ഓഫിസറും ഉൾപ്പെട്ട കമ്മിറ്റി സ്ഥലം സന്ദർശിച്ച് നൽകിയിരുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിമിതമായ തോതിലെങ്കിലും ആർ.ഡി.ഒ അനുമതി നൽകിയിരുന്നത്. ഇത്തരത്തിലുള്ള അനുമതിക്കായി മാസങ്ങൾ കാത്തുനിൽക്കേണ്ടി വന്നപ്പോൾ ജനങ്ങൾ പ്രതിഷേധിക്കുകയും ഇതിന്‍റെ ഭാഗമായി പ്രത്യേകാനുമതി വേണമെന്ന ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഈ അവസരമാണ് നികത്ത് മാഫിയ അവസരമാക്കിയത്. വീട് െവക്കാനും മുറ്റത്തെ ചളിമാറ്റാനും മണ്ണുമായെത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ശുഷ്കാന്തി കാട്ടിയിരുന്ന പൊലീസും റവന്യൂ വകുപ്പും ഇപ്പോൾ പൂർണ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.