സി.പി.ഐ ലോക്കൽ സമ്മേളനം

കൊല്ലം: സി.പി.ഐ കൊല്ലം ടൗൺ സൗത്ത് വെസ്റ്റ് ലോക്കൽ സമ്മേളനം ജില്ല അസി. സെക്രട്ടറി ജി. ലാലു ഉദ്ഘാടനം ചെയ്തു. എ.ആർ. സവാദ്, സേവ്യർ ജോസഫ്, വിനീത വിൻസന്‍റ്, എൻ. ടോമി, ഗീത, മനോജ്, ആർ. വിജയകുമാർ, പി. ഉണ്ണികൃഷ്ണ പിള്ള, എ. രാജീവ്, ജി. സത്യ ബാബു, ഹണി ബെഞ്ചമിൻ, എ. ബിജു, പി. രഘുനാഥൻ, ഉളിയക്കോവിൽ ശശി എന്നിവർ സംസാരിച്ചു. ------------------------------ ആകാശക്കാഴ്ചകളൊരുക്കി കുട്ടി പൊലീസ് കൊല്ലം: അതിരുകളില്ലാത്ത ആകാശം കാണാൻ വിദ്യാർഥികൾക്ക് വേദിയുമായി തേവള്ളി ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ. സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് യൂനിറ്റും ഐൻസാറ്റും ചേർന്ന് തിങ്കളാഴ്ച മുതൽ 11വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര ക്യാമ്പിലാണ് അവസരം. വൈകീട്ട്​ അഞ്ചിന് കോർപറേഷൻ വിദ്യാഭ്യാസ സമിതി അധ്യക്ഷ എസ്. സവിതാ ദേവി ഉദ്ഘാടനം ചെയ്യും. ഡിവിഷൻ കൗൺസിലർ ബി. ഷൈലജ അധ്യക്ഷത വഹിക്കും. ഭൂമിയിൽ നിന്ന്​ നക്ഷത്ര ലോകത്തേക്ക് ഒരു യാത്ര എന്ന മൾട്ടിമീഡിയ പ്രസന്‍റേഷൻ നടത്തും. 11ന് വൈകീട്ട്​ അഞ്ചിന് സമാപന സമ്മേളനം കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് ഉദ്ഘാടനം ചെയ്യും. ചന്ദ്രനിലിറങ്ങിയ രണ്ടാമനായ എഡ്വിൻ ആൽഡ്രിനുമായി ആശയസംവാദം നടത്തുന്ന ഇൻ അപ്പോളോ -11 എന്ന ശാസ്ത്രാവബോധ പരിപാടി നടത്തും. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.