ഡോ. എം.എസ്. ജയപ്രകാശ് അനുസ്മരണം

കൊല്ലം: എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരിത്രകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന നടത്തും. കൊല്ലം കല്ലുപാലം മർച്ചന്‍റ്സ് ചേംബർ ഹാളിൽ 10ന് വൈകീട്ട്​ 4.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന ട്രഷറർ എ.കെ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യും. --------------------------------- മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകാൻ സർക്കാറുകൾ തയാറാകണം കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ്​ വഴി നൽകി വരുന്ന മണ്ണെണ്ണയുടെ വിതരണം പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ആവശ്യപ്പെട്ടു. മണ്ണെണ്ണ വിതരണം നിലച്ചിട്ട് നാലു മാസമായി. പുതിയ മണ്ണെണ്ണ പെർമിറ്റ് ലഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും വിതരണം തുടങ്ങിയില്ല. എത്രയും വേഗം മണ്ണെണ്ണ വിതരണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ് ബിജു ലൂക്കോസ്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.