കൊട്ടിയം: ലഹരിക്കെതിരെയുള്ള ബോധവത്കരണം പ്രമേയമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും ഇത്തിക്കര ഐ.സി.ഡി.എസും ചേർന്ന് നിർമിച്ച 'മടക്കം' ഹ്രസ്വ ചിത്രത്തിൻെറ പ്രദര്‍ശനോദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ചെമ്പരത്തി ക്രിയേഷൻസ് നാടൻപാട്ട് ട്രൂപ്പിൻെറ ഉടമ സി.വി. എംഗൽസാണ് ചിത്രം സംവിധാനം ചെയ്തത്. ചാത്തന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി കസ്തൂർബ എംഗൽസും എറണാകുളം സ്വദേശി ആകാശ് സന്തോഷുമാണ് പ്രധാന വേഷത്തിൽ. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. സദാനന്ദൻപിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സരിത പ്രതാപ്, ജില്ല പഞ്ചായത്തംഗം പ്രിജി ശശിധരൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ദിജു, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുശീല ദേവി, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി അമ്മ, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശ്രീകുമാർ, സി. ശകുന്തള, എ. ദസ്തകീർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിർമല വർഗീസ്, ആശ, സനിത രാജീവ്, സിനി അജയൻ, രേണുക രാജേന്ദ്രൻ, എൽ. രഞ്ജിനി, പി. ബിജി, എസ്. ശംഭു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.