കൊട്ടിയം: ചിറക്കര പഞ്ചായത്തിലെ ഇടവട്ടം വാർഡിലെ ഫാമിൽ പ്രവർത്തിച്ചിരുന്ന അനധികൃത അറവുശാല അധികൃതർ പൂട്ടിച്ചു. അറവുശാല പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ ജില്ലയിലെ വിവിധ അറവുശാലകളിൽ നിന്നും മാലിന്യം കൊണ്ടുവന്ന് സംഭരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുകയും ചെയ്തിരുന്നു. അസഹ്യമായ ദുർഗന്ധംമൂലം നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തധികൃതർ നടപടി സ്വീകരിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുശീലദേവി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചപ്പോൾ ദുർഗന്ധം വമിക്കുന്ന രീതിയിൽ അറവുമാടിൻെറ അവശിഷ്ടങ്ങൾ ശേഖരിച്ചുവെച്ചിരിക്കുന്നതും മാംസാവശിഷ്ടത്തിൽ നിന്നുള്ള ദുർഗന്ധംമൂലം പ്രദേശത്ത് നിൽക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. ഇതോടൊപ്പം ഇതിൽനിന്ന് മാലിന്യം ഒഴുകിപ്പോകുന്ന അവസ്ഥയിലുമായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനധികൃത ഫാമിന് സ്റ്റോപ് മെമ്മോ നൽകുകയും 25000 രൂപ പിഴ ചുമത്തി തുടർ നിയമനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.