ചാത്തന്നൂർ: കുടുംബാരോഗ്യ കേന്ദ്രം, ഫുഡ് സേഫ്റ്റി ഓഫിസ്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ചാത്തന്നൂർ ടൗണിലെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഹെൽത്തി കേരളയുടെ ഭാഗമായി പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും കാണപ്പെട്ട ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ശുചിത്വ നിലവാരം ഇല്ലാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.