ഇരവിപുരം: റമദാനിൽ നേടിയ ആത്മീയത മുസ്‌ലിം ലോകം കൈവെടിയരുതെന്ന് സമസ്‌ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്പിരിച്വൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷൻ ഹൈദ്രൂസ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് എച്ച്. ഇസുദ്ദീൻ കാമിൽ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്യാസ് കുട്ടി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.എ. മുഹമ്മദ്കുഞ്ഞ് സഖാഫി, എസ്.വൈ.എസ് സ്റ്റേറ്റ് അംഗം നൈസാം സഖാഫി, എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി അഹമ്മദ് സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.