എന്‍റെ തൊഴിൽ എന്‍റെ അഭിമാനം: വിവരശേഖരണത്തിന് തുടക്കം

കരുനാഗപ്പള്ളി: കേരള നോളജ് ഇക്കണോമിക് മിഷന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാരുടെ നേതൃത്വത്തിൽ സർവേക്ക് തുടക്കമായി. കരുനാഗപ്പള്ളി നഗരസഭയും കുടുംബശ്രീ സി.ഡി.എസും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭതല ഉദ്ഘാടനം ക്ഷേമസമിതി അധ്യക്ഷ ഇന്ദുലേഖ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ അധ്യക്ഷത വഹിച്ചു. ആരോഗ്യസമിതി അധ്യക്ഷ ഡോ. പി. മീന, വിദ്യാഭ്യാസ സമിതി അധ്യക്ഷ എൽ. ശ്രീലത, കുടുംബശ്രീ ചെയർപേഴ്സൺ ഷീബ, വൈസ് ചെയർപേഴ്സൺ ബിന്ദു എന്നിവർ പങ്കെടുത്തു. ചിത്രം: എ​ൻെറ തൊഴിൽ എൻെറ അഭിമാനം പദ്ധതിയുടെ സർവേ ഫോറം ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.